വഴി

വഴി
......

എനിക്ക്
നീയായിരുന്നു ,
നീ മാത്രമായിരുന്നു -
ലക്ഷ്യം.

പക്ഷേ
ഈയിടെയായി
ഈ വഴിക്ക്
കാണാഞ്ഞപ്പോഴാണ്
നിനക്ക് ഞാൻ
നിന്റെ ലക്ഷ്യത്തിനുള്ള
വഴി മാത്രമാണെന്ന്
തിരിച്ചറിഞ്ഞത് .

വഴി ചോദിച്ചു വന്ന്
എന്നെ
വഴിയിലാക്കി
നടന്ന് പോയ
വഴിയാത്രക്കാരീ ...
നിനക്ക്
കൂപ്പു കൈ .

# ജാബിർ കാപ്പാട് #

Comments

Popular Posts