എന്റെ l H R D ................
എന്റെ l H R D
.......................
നമ്മളു മാത്രമേ
പടിയിറങ്ങിപ്പോന്നിട്ടുള്ളൂ ..
വാടകക്കെടിടത്തിന്റെ
ഒന്നാം നിലയിൽ
നീല തേച്ച് അവളിപ്പോഴുമുണ്ട് ...
ആദ്യ പ്രണയത്തിന്റെ
ഓർമക്കായ്
പേരിനാദ്യത്തെ
രണ്ടക്ഷരങ്ങൾക്കിടക്ക്
തിരുകിക്കയറ്റിയ
സ്നേഹ ചിഹ്നം
ചിരിച്ച് നിൽപുണ്ട് -
ഷീറ്റു മേഞ്ഞ
അഞ്ചാം നമ്പർ ക്ലാസ് മുറിയിലെ അവസാന ബെഞ്ചിൽ .
ഒന്നു കണ്ണിറുക്കിക്കാണിക്കാൻ പോലും ആരുമില്ലാതെ
അനാഥരായി
ആയിരം പുസ്തകങ്ങൾ
കണ്ണീരു പൊഴിക്കുന്നുണ്ട്..
ഋതുഭേതങ്ങളിൽ
പതറാതെ ..
ഓരം ചേർന്ന്
ഓളത്തിലൊഴുകുന്നുണ്ട് ,
വടിവൊത്ത്
കുലീനയായി
ഇരുവഴഞ്ഞി .
പതിവ് പോലെ
ഇന്റെണലും
ടെസ്റ്റ് പേപറും
അസൈമന്റും
സെമിനാറുമുണ്ട്.
ആണ്ടിലിടക്കിടെ
ചുവന്നും .. നീലിച്ചും
കൊടികൾ
പറക്കാറുണ്ട് ...
വാകയില്ലെങ്കിലും
സ്ഥിരമായി
ചെമ്പരത്തി വിരിയാറുണ്ട് ..
തെളിയാത്ത
ചോക് ബോഡും ..
ഒച്ചയില്ലാത്ത ബെല്ലും ..
ബ്രേക്കില്ലാത്ത രാഷ്ട്രീയവും ..
ഉപാധികളില്ലാത്ത
സൗഹൃദങ്ങളും ..
ഒടുക്കത്തെ
പ്രണയങ്ങളും ..
അനേകം
ഓർമകളും .
അവിടെത്തന്നെയുണ്ട് ..
നമ്മളു മാത്രമേ
പടിയിറങ്ങിപ്പോന്നിട്ടുള്ളൂ ..
നമ്മൾ മാത്രം ...
# ജാബിർ കാപ്പാട് #
.......................
നമ്മളു മാത്രമേ
പടിയിറങ്ങിപ്പോന്നിട്ടുള്ളൂ ..
വാടകക്കെടിടത്തിന്റെ
ഒന്നാം നിലയിൽ
നീല തേച്ച് അവളിപ്പോഴുമുണ്ട് ...
ആദ്യ പ്രണയത്തിന്റെ
ഓർമക്കായ്
പേരിനാദ്യത്തെ
രണ്ടക്ഷരങ്ങൾക്കിടക്ക്
തിരുകിക്കയറ്റിയ
സ്നേഹ ചിഹ്നം
ചിരിച്ച് നിൽപുണ്ട് -
ഷീറ്റു മേഞ്ഞ
അഞ്ചാം നമ്പർ ക്ലാസ് മുറിയിലെ അവസാന ബെഞ്ചിൽ .
ഒന്നു കണ്ണിറുക്കിക്കാണിക്കാൻ പോലും ആരുമില്ലാതെ
അനാഥരായി
ആയിരം പുസ്തകങ്ങൾ
കണ്ണീരു പൊഴിക്കുന്നുണ്ട്..
ഋതുഭേതങ്ങളിൽ
പതറാതെ ..
ഓരം ചേർന്ന്
ഓളത്തിലൊഴുകുന്നുണ്ട് ,
വടിവൊത്ത്
കുലീനയായി
ഇരുവഴഞ്ഞി .
പതിവ് പോലെ
ഇന്റെണലും
ടെസ്റ്റ് പേപറും
അസൈമന്റും
സെമിനാറുമുണ്ട്.
ആണ്ടിലിടക്കിടെ
ചുവന്നും .. നീലിച്ചും
കൊടികൾ
പറക്കാറുണ്ട് ...
വാകയില്ലെങ്കിലും
സ്ഥിരമായി
ചെമ്പരത്തി വിരിയാറുണ്ട് ..
തെളിയാത്ത
ചോക് ബോഡും ..
ഒച്ചയില്ലാത്ത ബെല്ലും ..
ബ്രേക്കില്ലാത്ത രാഷ്ട്രീയവും ..
ഉപാധികളില്ലാത്ത
സൗഹൃദങ്ങളും ..
ഒടുക്കത്തെ
പ്രണയങ്ങളും ..
അനേകം
ഓർമകളും .
അവിടെത്തന്നെയുണ്ട് ..
നമ്മളു മാത്രമേ
പടിയിറങ്ങിപ്പോന്നിട്ടുള്ളൂ ..
നമ്മൾ മാത്രം ...
# ജാബിർ കാപ്പാട് #
Comments
Post a Comment