നന്മ മരം ..............

നന്മ മരം
..............

ദളങ്ങൾ
കൊഴിക്കാൻ,
പച്ചിലകൾ
തല്ലിത്താഴെയിടാൻ,
വെട്ടിയരിയാൻ ,
അടിവേരറുത്തു-
മാറ്റാൻ ,
വട്ടം കൂടി
നൂറു പേരുണ്ടെങ്കിലും

നിത്യം നനക്കാൻ ..
പരിചരിക്കാൻ ,
പേരറിയാത്ത
ദിക്കു പറയാത്ത
ആയിരംപേരുള്ള
അത്ഭുതവൃക്ഷം .

ഋതുഭേതമന്യേ
പൂത്ത്
തളിർത്ത്
മധുരിച്ച്
പടർന്നു നിൽപുണ്ട് .

# ജാബിർ കാപ്പാട് #

Comments

Popular Posts