അമ്മ .........

അമ്മ
.........

കനൽപുറത്തെ
ചാരമായിരുന്നു അമ്മ .
പൊള്ളിയാലും
പൊതിഞ്ഞിരിക്കാൻ
പണ്ടേ പഠിച്ച
മിടുക്കിയാണ്
അമ്മ .
ഉള്ള് കത്തുമ്പോഴും
ഒഴുക്കിൽ ചിരിച്ച
അത്ഭുതമാണമ്മ .
രാവിലെ വിശന്നും
ഉച്ചക്ക് ക്ഷീണിച്ചും
വൈകി വിയർത്തും
രാത്രി വേണ്ടെന്നു
കള്ളം പറഞ്ഞും
ഉറക്കം നടിച്ച
അഭിനേത്രിയാണമ്മ .
ലോകാത്ഭുതങ്ങളിൽ
എണ്ണാതെ പോയ
മഹാത്ഭുതമാണമ്മ .
അക്ഷരങ്ങൾ സുല്ലിട്ട
മഹാകാവ്യമാണമ്മ .
കുഞ്ഞിലാദ്യവും
പിന്നിട് ഒടുക്കവും
ചേർക്കേണ്ട
വെറും
രണ്ടക്ഷരങ്ങളല്ല അമ്മ .

# ജാബിർ കാപ്പാട് #

Comments

Popular Posts